Description
ഇന്നലെ രാത്രിയിൽ എന്റെ ഉറക്കം ഓടിപ്പോവുകയും എന്റെ വിചിത്ര ഭാവനകൾ കീറിപ്പോവുകയും ചെയ്തു. എന്റെ മനസിന്റെ വന്യനിഴലിൽ ഒരു കഴുകനെ ഞാൻ വീക്ഷിച്ചു അതിന്റെ കൊക്കിൽ പഴയ അതേ രീതിയിൽ മാടപ്രാവിന്റെ ചോര പ്രശസ്ത കശ്മീരി കവി റഹ്മാൻ റാഹിയുടെ ഒരു കവിതയിൽനിന്ന് “അധികാരത്തോടുള്ള മനുഷ്യരുടെ പോരാട്ടം എന്നത് മറവിക്കെതിരെ ഓർമ നടത്തുന്ന പോരാട്ടമാണ്’ -മിലൻ കുന്ദേര- സാഹിത്യകാരനും കലാകാരനും മനുഷ്യപക്ഷക്കാരാണ്. മാനവികതയുടെ മജ്ജയും ഇറച്ചിയുമുള്ളവർ. ലോകഭൂപടത്തിൽ അടയാളപ്പെടുന്ന പീഡനങ്ങളും യാതനകളും അവരെ അസ്വസ്ഥപ്പെടുത്തുന്നു. ഫലസ്തീൻ, കശ്മീർ, മ്യാൻമർ, മാത്രമല്ല, മർദിതരുടെ തേങ്ങലുകളെല്ലാം അവരുടെ വേദനകളാണ്. മൂർച്ചയേറിയ വാക്കുകളുടെ കൂരമ്പുകൊണ്ട്, ദേശാതിർത്തികളുടെ സങ്കുചിതത്വമില്ലാതെ അനീതിയെ കുത്തിനോവിക്കലാണ് അവരുടെ ദൗത്യം. അത്തരമൊരു ഉദ്യമത്തിലാണ് പി.കെ പാറക്കടവ്.
Return or Refund Policy
- Return & Refund only accepted if item is defected
- In case of damage during transit, no returns/replacements will be processed